< Back
Entertainment
AI, Thrissur Pooram, Midjourney, തൃശ്ശൂര്‍ പൂരം, പൂരം, മിഡ് ജേണി, എഐ
Entertainment

ഡിനോസറുകള്‍ക്ക് നടുവില്‍ ഒരു പൂരം, കൂടെ ഖലീസിയും വില്‍ സ്മിത്തും; വ്യത്യസ്ത പൂര കാഴ്ച

Web Desk
|
30 April 2023 4:35 PM IST

ആനകളില്ലാതെ ഒരു പൂരം പോലും ആലോചിക്കാന്‍ സാധിക്കാത്തയിടത്ത് ആനകള്‍ക്ക് പകരം ഡിനോസറുകള്‍ വന്നാല്‍ എങ്ങനെയായിരിക്കുമെന്നാണ് ചിത്രങ്ങളിലൂടെ കാണിക്കുന്നത്

വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം ആഘോഷപൂര്‍വം നടക്കവെ ഹോളിവുഡിലെ പ്രശസ്ത സിനിമാ സീരീസ് താരങ്ങളും കഥാപാത്രങ്ങളും പൂരനഗരിയില്‍ എത്തിയാല്‍ എങ്ങനെയിരിക്കും? അത്തരത്തില്‍ ഒന്ന് അവതരിപ്പിച്ചിരിക്കുകയാണ് കൊച്ചി സ്വദേശിയായ അര്‍ജുന്‍ സജീവ്. എ.ഐ ടൂളായ മിഡ് ജേണി ഉപയോഗിച്ചാണ് അര്‍ജുന്‍ പൂര നഗരത്തിന്‍റെ ഭാവനാ പ്രപഞ്ചം ഒരുക്കിയത്. ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ആനകളില്ലാതെ ഒരു പൂരം പോലും ആലോചിക്കാന്‍ സാധിക്കാത്തയിടത്ത് ആനകള്‍ക്ക് പകരം ഡിനോസറുകള്‍ വന്നാല്‍ എങ്ങനെയായിരിക്കുമെന്നാണ് ചിത്രങ്ങളിലൂടെ കാണിക്കുന്നത്. 'ഡിനോസറുകള്‍ ജീവിക്കുന്ന സമാന്തരമായ മറ്റൊരു ലോകത്ത് പൂരം നടന്നാല്‍' എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളെ അടക്കി ഭരിക്കുന്ന എമിലി ക്ലര്‍ക്കിന്‍റെ ഖലീസി, കൂടെ വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ എന്നിവരും പൂര നഗരിയെ ആവേശത്തിലാഴ്ത്തുന്നുണ്ട്. മിഡ് ജേണിയുടെ വേര്‍ഷന്‍ 5 വെച്ചാണ് ഭാവനാ പ്രപഞ്ചം ഒരുക്കിയത്.

Similar Posts