< Back
Entertainment

Entertainment
15 വർഷത്തെ ദാമ്പത്യം; നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി
|3 July 2021 5:26 PM IST
2005 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
മുംബൈ: 15 വർഷം നീണ്ടു നിന്ന ദാമ്പത്യജീവിതത്തിന് ശേഷം ബോളിവുഡ് നടൻ ആമിർഖാനും ഭാര്യ കിരൺ റാവുവും വിവാഹമോചിതരായി. ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കുന്നതായും മകന്റെ നല്ല മാതാപിതാക്കളായി തുടരുമെന്നും ഇരുവരും പ്രസ്താവനയിൽ വ്യക്തമാക്കി.
2005 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. 20 വർഷം മുമ്പ് ലഗാൻ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടു മുട്ടുന്നത്. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിരൺ. നടി റീന ദത്തയുമായുള്ള 16 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് ആമിർ സംവിധാന സഹായിയായിരുന്ന കിരണിനെ വിവാഹം ചെയ്തിരുന്നത്. ആസാദ് റാവു ഖാൻ ആണ് മകൻ.
റീന ദത്തയിൽ ഇറാഖാൻ, ജുനൈദ് ഖാൻ എന്നീ മക്കളും ആമിറിനുണ്ട്.