< Back
Entertainment
പൊട്ടിച്ചിരിപ്പിക്കാൻ ഷാഫി വീണ്ടും..! ആനന്ദം പരമാനന്ദം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്‌
Entertainment

പൊട്ടിച്ചിരിപ്പിക്കാൻ ഷാഫി വീണ്ടും..! 'ആനന്ദം പരമാനന്ദം' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്‌

Web Desk
|
31 Aug 2022 7:03 PM IST

ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ 'ആനന്ദം പരമാനന്ദം' ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. എം സിന്ധുരാജിന്റെ രചനയിൽ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.

ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ്‌ വർഗീസ്, ഒ പി ഉണ്ണികൃഷ്ണൻ, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

മനോജ് പിള്ളൈ ക്യാമറയും ഷാൻ റഹ്മാൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് - സാജൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ് കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്‌സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പി ആർ ഒ - വാഴൂർ ജോസ്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് - ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഒക്ടോബറിൽ പ്രദർശനത്തിനെത്തും.

Similar Posts