< Back
Entertainment
ചിത്രീകരണത്തിനിടെ അപകടം; നടി ശിൽപ്പാ ഷെട്ടിക്ക് പരിക്ക്
Entertainment

ചിത്രീകരണത്തിനിടെ അപകടം; നടി ശിൽപ്പാ ഷെട്ടിക്ക് പരിക്ക്

Web Desk
|
11 Aug 2022 5:50 PM IST

''ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും''

'ഇന്ത്യൻ പൊലീസ് ഫോഴ്‌സ്' എന്ന വെബ് സീരിസിന്റെ ചിത്രീകരണത്തിനിടയിൽ നടി ശിൽപ്പാ ഷെട്ടിക്ക് പരിക്ക്. തന്റെ കാലിന് പരിക്കേറ്റതായി അറിയിച്ച താരം വീൽച്ചെയറിലിരിക്കുന്ന ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. പുഞ്ചിരിച്ച് സന്തോഷത്തോടെയിരിക്കുന്ന ശിൽപ്പയെ ഫോട്ടോയിൽ കാണാം.


റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശിൽപ്പ ഷെട്ടി അടിക്കുറിപ്പിൽ വ്യക്തമാക്കി. നടിയുടെ ഇടത്കാലാണ് ഒടിഞ്ഞത്. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സീരീസാണ് ഇന്ത്യൻ പൊലീസ് ഫോഴ്സ്. സിദ്ധാർത്ഥ് മൽഹോത്ര, വിവേക് ഒബ്റോയ്, ഇഷ തൽവാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോയിൽ ആകും റിലീസ് ചെയ്യുക.

Similar Posts