< Back
Entertainment

Entertainment
ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ തൂങ്ങിമരിച്ച നിലയിൽ
|27 Jun 2022 12:10 PM IST
ഇബ, കർമാനി എന്നീ സിനിമകളിലും പ്രസാദ് വില്ലനായി വേഷമിട്ടിട്ടുണ്ട്
ആക്ഷൻ ഹീറോ ബിജുവിൽ വില്ലനായി വേഷമിട്ട എൻ.ഡി പ്രസാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനു മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. മയക്കുമരുന്നു കേസിൽ അറസ്റ്റിലായിട്ടുമുണ്ട്. ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കർമാനി എന്നീ സിനിമകളിലും പ്രസാദ് വില്ലനായി വേഷമിട്ടിട്ടുണ്ട്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്നതാണ് പ്രസാദിന്റെ കുടുംബം.