< Back
Entertainment
പ്രിയതാരം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍
Entertainment

പ്രിയതാരം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

Web Desk
|
21 May 2021 9:53 AM IST

സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് 61ാം പിറന്നാള്‍. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഇത്തവണയും ചെന്നൈയിലെ വീട്ടിലാണ് ലാലേട്ടന്റെ പിറന്നാള്‍ ആഘോഷം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായിരുന്നു പിറന്നാള്‍ ദിനം. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ ലാലേട്ടന്‍ ഇതിനോടകം വേഷമിട്ട് മുന്നൂറിലേറെ ചിത്രങ്ങളിലാണ്. തിരനോട്ടത്തിലൂടെ ആദ്യമായി ക്യാമറക്ക് മുന്നില്‍ എത്തിയ മോഹന്‍ലാല്‍, ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ 1980ലാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആണ് മോഹന്‍ലാലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രം.

ആദ്യമായി സംവിധാനം ചെയ്യാനിരിക്കുന്ന ബറോസ് സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് ലാലേട്ടന്റെ പിറന്നാള്‍ ദിനം. നിരവധി വിദേശ താരങ്ങള്‍ ഭാഗമാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സന്തോഷ് ശിവനാണ്.

Similar Posts