< Back
Entertainment
നടി അനസൂയയുടെ ട്വീറ്റ്; ട്വിറ്ററിൽ ട്രൻഡിങ്ങായി ആന്റി
Entertainment

നടി അനസൂയയുടെ ട്വീറ്റ്; ട്വിറ്ററിൽ ട്രൻഡിങ്ങായി 'ആന്റി'

Web Desk
|
26 Aug 2022 6:36 PM IST

"ആന്‍റി എന്നു വിളിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും"

ഏതു വാക്ക് എങ്ങനെയൊക്കെ ട്രൻഡിങ്ങാകും എന്ന് ഒരു പിടുത്തവുമില്ലാത്ത ലോകമാണ് ട്വിറ്റർ. ഒരു ദിവസത്തിൽ വൈറലാകുന്ന വാക്കുകൾ നിരവധി. വെള്ളിയാഴ്ച ആന്റി എന്ന വാക്കാണ് ഇന്ത്യന്‍ ട്വിറ്ററില്‍ വൈറലായത്. അതിന് കാരണമായത് തെലുങ്ക് നടി അനസൂയ ഭരദ്വാജും.

തന്നെ ആന്റി എന്നു വിശേഷിപ്പിച്ചു പ്രത്യക്ഷപ്പെട്ട ട്രോളുകളാണ് അനസൂയയെ പ്രകോപിപ്പിച്ചത്. അങ്ങനെ വിളിച്ചത് വിജയ് ദേവരക്കൊണ്ടയുടെ ആരാധകരും. അർജുൻ റെഡ്ഢി എന്ന സിനിമയുമായി ബന്ധപ്പെട്ട് വിജയ് വർഷങ്ങൾക്കു മുമ്പെ പറഞ്ഞ വാക്കുകൾ സൂചിപ്പിച്ച് 'വൈകിയാലും കർമഫലം ബൂമറാങ്ങായി തിരിച്ചുവരും. അമ്മയുടെ വേദന പോകില്ല. കർമം ചിലപ്പോൾ വരാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ വന്നിരിക്കും' - എന്നായിരുന്നു അനസൂയ തെലുങ്കിലെഴുതിയ കുറിപ്പ്. ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ സിനിമ ലിഗറിന്‍റെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച ഈ കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചത്.

ട്രോളുകള്‍ക്ക് പിന്നാലെ ഇങ്ങനെ വിളിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി മുന്നറിയിപ്പു നൽകി. 'പ്രായം കൊണ്ടാണ് തന്നെ ആന്റിയെന്ന് വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. ന്യായമായ ഒരു കാരണമില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്' - എന്നിങ്ങനെയായിരുന്നു നടിയുടെ ട്വീറ്റ്.

സ്റ്റോപ് എയ്ജ് ഷെയ്മിങ് എന്ന ഹാഷ് ടാഗോടെ തനിക്കെതിരെയുള്ള ട്വീറ്റുകളും അനസൂയ പോസ്റ്റു ചെയ്തു. തന്റെ ട്വീറ്റിന് താഴെ വന്ന കമന്റുകളാണ് അവർ പങ്കുവച്ചത്. സ്റ്റേ നോ ടു ഓൺലൈൻ അബ്യൂസ് എന്ന ഹാഷ് ടാഗിൽ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട് തെലുങ്കിൽ പോസ്റ്റ് ചെയ്തത്.



ട്വീറ്റ് വൈറലായതിനു പിന്നാലെ ട്രോളന്മാരും വെറുതെയിരുന്നില്ല. നടിയുടെ തന്നെ നിരവധി വീഡിയോകൾ പങ്കുവച്ചാണ് അവർ ആഘോഷമാക്കിയത്.

ടെലിവിഷൻ അവതാരകയായിരുന്ന അനസൂയ 2003ൽ നാഗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. മമ്മൂട്ടി നായകനായ ഭീഷ്മവർവ്വത്തിൽ ആലീസായി വേഷമിട്ടത് ഇവരായിരുന്നു. അല്ലു അർജുന്റെ പുഷ്പ ദ റൈസിലും അഭിനയിച്ചിട്ടുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും മുപ്പത്തിയേഴുകാരിക്ക് റോളുണ്ട്.

Similar Posts