Entertainment
Actor and comedian RS Shivaji dies at 66

ആർ.എസ്. ശിവാജി

Entertainment

തമിഴ് നടൻ ആർ.എസ്. ശിവാജി അന്തരിച്ചു

Web Desk
|
2 Sept 2023 3:50 PM IST

സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്

പ്രമുഖ തമിഴ് നടൻ ആർ. എസ് ശിവാജി(66) അന്തരിച്ചു. നിരവധി തമിഴ് സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശിവാജി ശ്രദ്ധേയനായത്. സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നടനും നിർമാതാവുമായിരുന്ന എം.ആർ. സന്താനത്തിന്റെ മകനായി 1956ൽ ചെന്നൈയിലാണ് ജനനം. സഹോദരൻ സന്താന ഭാരതിയും ചലച്ചിത്ര രംഗത്തുണ്ട്.

1981-ല്‍ പുറത്തെത്തിയ പന്നീര്‍ പുഷ്പങ്ങള്‍ ആണ് ശിവാജിയുടെ അരങ്ങേറ്റചിത്രം, കമല്‍ ഹാസന്‍ ചിത്രങ്ങളിലെ സ്ഥിരം മുഖം കൂടിയായിരുന്നു അദ്ദേഹം. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രമിലും അഭിനയിച്ചു. അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കള്‍ മദന കാമരാജന്‍, അന്‍പേ ശിവം, ഉന്നൈപ്പോല്‍ ഒരുവന്‍, കോലമാവു കോകില, ധാരാള പ്രഭു തുടങ്ങിയ ചിത്രങ്ങളിലെ ശിവാജിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യോഗി ബാബു ചിത്രത്തിലും താരം ഉണ്ടായിരുന്നു.

Similar Posts