< Back
Entertainment
അയാൾ അങ്ങനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും. ആരാധകന്‍റ വിവാഹത്തിലും പങ്കെടുക്കും
Entertainment

"അയാൾ അങ്ങനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും. ആരാധകന്‍റ വിവാഹത്തിലും പങ്കെടുക്കും''

Web Desk
|
1 Feb 2022 1:11 PM IST

ആരാധകന്‍റെ വിവാഹത്തിന് നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് നടൻ ആസിഫ് അലിയും ഭാര്യ സമയും

ആരാധകന്‍റെ വിവാഹത്തിന് നേരിട്ടെത്തി ആശംസകള്‍ നേര്‍ന്ന് നടൻ ആസിഫ് അലിയും ഭാര്യ സമയും. ആലപ്പുഴ സ്വദേശി സാൻ കുര്യന്‍റെ കല്യാണം കൂടാനാണ് ആസിഫ് അലി നേരിട്ടെത്തിയത്. ആസിഫിന്‍റെ മറ്റൊരു ആരാധകനായ അഫ്സല്‍ മുഹമ്മദ് ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

"അയാൾ അങ്ങനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും... ആരാധകന്‍റെ കല്യാണത്തിന് തിരക്കുകൾ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും. ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ല എന്ന് തന്നെ പറയാം.." അഫ്സല്‍ കുറിച്ചു. "വിജയ പരാജയങ്ങൾ ഒരു നടന് ഉണ്ടായേക്കാം പക്ഷെ ചങ്ക് പറിച്ചെടുത്തു കാണിക്കുന്ന ആരാധകന് അത്രേം തന്നെ ആഴത്തിൽ ആ സ്നേഹവും തിരിച്ചുകൊടുന്നുണ്ടെങ്കിൽ മറ്റു സന്തോഷങ്ങളുടെ കൂടെ ഭാഗവും ആവുന്നുണ്ടെങ്കിൽ അദ്ദേഹം നല്ലൊരു നടന് ഉപരി നല്ലൊരു വ്യക്തി കൂടെ ആയിരിക്കണം", വീഡിയോ പങ്കുവച്ചുകൊണ്ട് ആസിഫ് മുഹമ്മദ് കുറിച്ചു.

സാനുമായി പന്ത്രണ്ട് വർഷത്തെ പരിചയം തനിക്കുണ്ടെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവും അധ്വാനവും കൊണ്ടാണ് താനിവിടെ വരെ എത്തിനിൽക്കുന്നതെന്നും വിവാഹവേദിയിൽ സംസാരിക്കുന്നതിനിടെ ആസിഫ് അലി പറഞ്ഞു.

Similar Posts