< Back
Entertainment
Actor Asifali says that he is not a person who creates controversy for film
Entertainment

'വിവാദമുണ്ടാക്കി സിനിമ പ്രമോട്ട് ചെയ്യാറില്ല, ആസിഫലി എന്ന് ഓട്ടോക്ക് പേരിട്ടാലും സന്തോഷം'; പ്രതികരിച്ച് നടൻ

Web Desk
|
28 July 2024 12:46 AM IST

'അഡിയോസ് അമിഗോ' ഗൾഫിലെത്തുന്നു

ദുബൈ: വിവാദമുണ്ടാക്കി സിനിമക്ക് നേട്ടമുണ്ടാക്കുന്ന ആളല്ല താനെന്ന് നടൻ ആസിഫലി. ദുബൈയിൽ ആഡംബര നൗകക്ക് തന്റെ പേരിട്ടതിൽ സന്തോഷമുണ്ട്. ഓട്ടോറിക്ഷക്ക് പേരിട്ടാലും സന്തോഷമാണ്. സുരാജ് വെഞ്ഞാറമൂടിനൊപ്പം വേഷമിട്ട അഡിയോസ് അമിഗോ എന്ന സിനിമയുടെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആസിഫലി.

കോമഡി വേഷത്തിലേക്ക് സുരാജ് വെഞ്ഞാറമൂട് തിരിച്ചുവരുന്ന സിനിമകൂടിയാണ് അഡിയോസ് അമിഗോ. ആദ്യയാണ് ആസിഫലിയും സുരാജും സ്‌ക്രീനിൽ ഒന്നിക്കുന്നതും. ആഗസ്റ്റ് രണ്ടിനാണ് അഡിയോസ് അമിഗോ ഗൾഫ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. സംവിധായകൻ നഹാസ് നാസർ, തിരക്കഥാകൃത്ത് തങ്കം എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.


Similar Posts