Entertainment

Entertainment
നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി; വധു ഫേബ
|18 May 2023 2:44 PM IST
ക്വീന്‍ എന്ന സിനിമയിലൂടെയാണ് അശ്വിന്‍ മലയാള സിനിമയിലെത്തിയത്
കോട്ടയം: നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി. അടൂര്‍ സ്വദേശിയായ ഫേബ ജോണ്‍സണ്‍ ആണ് വധു.
ക്വീന്‍ എന്ന സിനിമയിലൂടെയാണ് അശ്വിന്‍ മലയാള സിനിമയിലെത്തിയത്. അടുത്ത കാലത്ത് ഇറങ്ങിയ അനുരാഗം എന്ന സിനിമയില്‍ നായക വേഷം ചെയ്തു. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയതും അശ്വിനാണ്. ആൻ ഇന്‍റര്‍നാഷണല്‍ ലോക്കൽ സ്റ്റോറി, കുമ്പാരീസ് എന്നീ സിനമകളിലും അഭിനയിച്ചിട്ടുണ്ട്. അശ്വിൻ അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിം ശ്രദ്ധിക്കപ്പെട്ടിരുന്നു.
11 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വിനും ഫെബയും വിവാഹിതരായത്. സിനിമാ മേഖലയില്‍ നിന്നും നടി ഗൌരി ജി കിഷന്‍, സംവിധായകന്‍ ജോണി ആന്‍റണി ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.