< Back
Entertainment
ബാബുരാജിന്‍റെ മകന്‍ വിവാഹിതനായി; റിസപ്ഷനില്‍ താരമായി മമ്മൂട്ടിയും മോഹന്‍ലാലും
Entertainment

ബാബുരാജിന്‍റെ മകന്‍ വിവാഹിതനായി; റിസപ്ഷനില്‍ താരമായി മമ്മൂട്ടിയും മോഹന്‍ലാലും

Web Desk
|
6 Jan 2023 11:52 AM IST

ബാബുരാജിന്‍റെ ആദ്യഭാര്യയിലെ മകനാണ് അഭയ്

നടന്‍ ബാബുരാജിന്‍റെ മകന്‍ അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹശേഷം നടന്ന സത്ക്കാരം താരനിബിഡമായിരുന്നു. മമ്മൂട്ടി,മോഹന്‍ലാല്‍,സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു.


ബാബുരാജിന്‍റെ ആദ്യഭാര്യയിലെ മകനാണ് അഭയ്. bപിതാവിന്‍റെ സ്ഥാനത്ത് നിന്ന് വിവാഹച്ചടങ്ങുകളിലുടനീളം ബാബുരാജ് നിറഞ്ഞുനിന്നു. നേരത്തെ നടന്ന വിവാഹ നിശ്ചയ ചടങ്ങിലും ബാബുരാജ് പങ്കെടുത്തിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.



ആദ്യ ഭാര്യയില്‍ ബാബുരാജിന് അഭയ്, അക്ഷയ് എന്നീ രണ്ട് മക്കളാണുള്ളത്. 2002ലായിരുന്നു നടി വാണി വിശ്വനാഥുമായുള്ള ബാബുരാജിന്‍റെ വിവാഹം. ഈ ബന്ധത്തില്‍ ആര്‍ച്ച, ആരോമല്‍ എന്നീ രണ്ട് മക്കളാണുള്ളത്.



Related Tags :
Similar Posts