< Back
Entertainment
actor bala

ബാല

Entertainment

നടന്‍ ബാല ആശുപത്രിയില്‍

Web Desk
|
7 March 2023 11:00 AM IST

നേരത്തെ കരള്‍രോഗ ചികിത്സയുടെ ഭാഗമായി ബാല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു

കൊച്ചി: കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കരള്‍രോഗ ചികിത്സയുടെ ഭാഗമായി ബാല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. താരത്തിന്‍റെ അമ്മയും ഭാര്യ എലിസബത്തിന്‍റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.

ചെന്നൈ സ്വദേശിയായ ബാല തമിഴ് മലയാളം സിനിമകളില്‍ സജീവമാണ്. ബിഗ് ബി, സൗണ്ട് ഓഫ് ബൂട്ട്, പുതിയ മുഖം, ഹീറോ,വീരം,എന്നു നിന്‍റെ മൊയ്തീന്‍,പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഷെഫീഖിന്‍റെ സന്തോഷത്തിലാണ് നടന്‍ ഒടുവില്‍ അഭിനയിച്ചത്. സിരുത്തെ,വിവേഗം,വീരം, വേതാളം,വിശ്വാസം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെം സംവിധായകനായ ശിവയാണ് ബാലയുടെ സഹോദരന്‍.

Related Tags :
Similar Posts