< Back
Entertainment
actor c.p prathapan

സി.പി പ്രതാപന്‍

Entertainment

സിനിമ-സീരിയല്‍ നടന്‍ സി.പി പ്രതാപന്‍ അന്തരിച്ചു

Web Desk
|
26 May 2023 2:52 PM IST

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

കൊച്ചി: സിനിമ/സീരിയൽ നടൻ സി പി പ്രതാപൻ അന്തരിച്ചു.70 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

1987 ൽ ചെപ്പ് എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് ചലച്ചിത്രരംഗത്തെത്തിയ പ്രതാപന്‍ സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, തച്ചിലേടത്ത് ചുണ്ടൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അച്ഛനുറങ്ങാത്ത വീട്, ലയൺ തുടങ്ങി മുപ്പതോളം സിനിമകളിലും എൺപതിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ കുടുംബശ്രീ ട്രാവൽസിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്.

ഇന്ത്യൻ എക്സ്പ്രസ്, കേരളകൗമുദി, ജീവൻ ടിവി, ഇന്ത്യ ടുഡേ എന്നിവിടങ്ങളിൽ പിആർഒ, മാർക്കറ്റിങ് വിഭാഗം ഹെഡ്, ജനറൽ മാനേജർ തസ്തികകളിൽ ജോലി ചെയ്തു. ഈ സമയങ്ങളിൽ സീരിയൽ അഭിനയത്തിലും സജീവമായി. തുടർന്നാണ് ചലച്ചിത്രലോകത്തിലേക്കുള്ള രണ്ടാം പ്രവേശനം. റിട്ട. അധ്യാപികയായ പുല്ലാരപ്പിള്ളിൽ കെ.പി പ്രസന്നയാണ് ഭാര്യ. എച്ച്ഡിഎഫ്സി ഉദ്യോഗസ്ഥനായ പ്രശാന്ത് ഏക മകനാണ്. മരുമകൾ-ജയ.

Related Tags :
Similar Posts