< Back
Entertainment
actor Dulquer Salmaan

ദുൽഖർ സൽമാൻ

Entertainment

'ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ സ്ത്രീ എന്റെ പിൻഭാഗത്ത് പിടിച്ചു, വല്ലാതെ വേദനിപ്പിച്ചു': ദുൽഖർ സൽമാൻ

Web Desk
|
20 Aug 2023 9:47 PM IST

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിം​ഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം.

ആരാധകര്‍ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നടൻ ദുല്‍ഖര്‍ സൽമാൻ. യൂട്യൂബര്‍ രൺബീർ അലഹാബാദിയുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് ആരാധകരിൽ നിന്നു നേരിട്ട മോശം അനുഭവത്തേക്കുറിച്ച് താരം തുറന്നു പറ‍ഞ്ഞത്.

'ഒരു പ്രായമായ സ്ത്രീയായിരുന്നു. അവർ എന്റെ പിന്‍ഭാഗത്ത് അമര്‍ത്തി പിടിച്ചു. എന്തിനാണ് ആ സ്ത്രീ അങ്ങനെ ചെയ്തത് എന്നറിയില്ല. അത് എന്നെ വളരെ അധികം പ്രയാസപ്പെടുത്തി. സാധാരണ ഒരു പിടുത്തമായിരുന്നില്ല അത്. അവര്‍ വിരലുകള്‍ അമര്‍ത്തി എന്നെ പിടിച്ചു. എനിക്ക് വളരെ അധികം വേദനിച്ചു. അവര്‍ക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്താണ് അവർ ചെയ്തതിന്റെ അതിനര്‍ത്ഥമെന്നുപോലും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ സ്‌റ്റേജില്‍ ഒരുപാട് പേര്‍ക്കൊപ്പം നില്‍ക്കുമ്പോഴായിരുന്നു സംഭവം. ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കു എന്ന് ഞാന്‍ അവരോട് പറഞ്ഞു.'- ദുല്‍ഖര്‍ പറയുന്നു.

'പലപ്പോഴും ഫോട്ടോ എടുക്കുമ്പോൾ കൈ എവിടെയാണ് വെക്കേണ്ടത് എന്ന് ആളുകൾക്ക് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ പുറത്തായിരിക്കും, ചിലപ്പോൾ താഴെ. എന്നാലും ഞാൻ ഫോട്ടോയ്ക്ക് വേണ്ടി ചിരിക്കാൻ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അമ്പരന്നിട്ടുണ്ട്. എങ്ങനെയാണ് അതില്‍ നിന്നു രക്ഷപ്പെടേണ്ടതെന്നു എനിക്ക് അറിയില്ല'- താരം പറഞ്ഞു.

മറ്റൊരു സ്ത്രീ ഫോട്ടോ എടുക്കുന്നതിനിടയിൽ ഉമ്മവെച്ചെതും ​ദുൽഖർ അഭിമുഖത്തിൽ വെളിപ്പെടുത്തി. 'ഒരു പ്രായമായ സ്ത്രീ, ഫോട്ടോ എടുക്കുന്നതിനിടയിൽ എന്റെ കവിളിൽ ഉമ്മവെച്ചു. ഞാൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ പെട്ടെന്ന് ആയിരുന്നു. ഞാൻ ഞെട്ടി' നടൻ പറഞ്ഞു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിം​ഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ദുൽഖറിന്റെ ആദ്യ വെബ് സീരീസായ ഗൺസ് ആൻഡ് ഗുലാബ്സ് കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മികച്ച അഭിപ്രായങ്ങളാണ് വെബ് സീരിസിന് ലഭിക്കുന്നത്.

Similar Posts