< Back
Entertainment
ഇതാണ് ഷിബുവിന്റെ ബോഡി ഡബിൾ; ബാലാജിയെ  പരിചയപ്പെടുത്തി ഗുരു സോമസുന്ദരം
Entertainment

'ഇതാണ് ഷിബുവിന്റെ ബോഡി ഡബിൾ'; ബാലാജിയെ പരിചയപ്പെടുത്തി ഗുരു സോമസുന്ദരം

Web Desk
|
20 Jan 2022 5:23 PM IST

ആക്ഷൻ രംഗങ്ങളിൽ തനിക്ക് പകരം സ്‌ക്രീനിലെത്തിയ ബാലാജിയെയാണ്‌ ഗുരു സോമസുന്ദരം പരിചയപ്പെടുത്തുന്നത്.

ടൊവിനോ തോമസ് നായകനായെത്തിയ 'മിന്നൽ മുരളി' ഭാഷ- ദേശങ്ങൾക്കതീതമായി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പ്രതിനായക വേഷത്തിലെത്തിയ തമിഴ് നടൻ ഗുരു സോമസുന്ദരത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. ഇപ്പോഴിതാ ചിത്രത്തിൽ തന്റെ ബോഡി ഡബിളായി എത്തിയ ബാലാജിയെ പരിചയപ്പെടുത്തുകയാണ് ഗുരു. ആക്ഷൻ രംഗങ്ങളിൽ ഗുരുവിന് പകരം സ്‌ക്രീനിലെത്തിയത് ബാലാജിയായിരുന്നു.

'ഇദ്ദേഹമാണ് എന്റെ സ്റ്റണ്ട് ഡബിൾ ചെയ്ത ബാലാജി. മിന്നൽ മുരളി സെറ്റിൽ പല കോസ്റ്റ്യൂമുകളിലും ഞങ്ങളെ തിരിച്ചറിയാൻ പാടായിരുന്നു. എന്റെ സോൾ ഡബിൾ ആണ് ബാലാജി.', എന്നാണ് ഗുരു സോമസുന്ദരം കുറിച്ചത്.',

View this post on Instagram

A post shared by Guru Somasundaram (@guru_somasundaram)

തമിഴ്, തെലുങ്ക് മലയാളം സിനിമകളിൽ നിരവധി താരങ്ങൾക്കായി ബാലാജി ഡ്യൂപ്പ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ സാഹസിക രംഗങ്ങളിൽ ടൊവിനോ തോമസിനുമുണ്ടായിരുന്നു ബോഡി ഡബിൾ ജർമ്മൻ സ്വദേശിയും മിന്നൽ മുരളിയുടെ ആക്ഷൻ കോറിയോഗ്രഫറുമായ സെഫ ഡെമിർബാസായിരുന്നു.

അരുൺ അനിരുദ്ധിന്റെയും ജസ്റ്റിൻ മാത്യുവിന്റേയും തിരക്കഥയിൽ ബേസിൽ ജോസഫ് ആണ് മിന്നൽ മുരളി ഒരുക്കിയത്. ജൂഡ് ആന്തണി, മാമുക്കോയ, ഷെല്ലി കിഷോർ, മാസ്റ്റർ വസിഷ്ട്, പി ബാലചന്ദ്രൻ, ബൈജു സന്തോഷ്, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സോഫിയ പോളാണ് നിർമിച്ചത്.

Similar Posts