< Back
Entertainment
നടി കാമ്യ പഞ്ചാബി കോൺഗ്രസിൽ ചേർന്നു
Entertainment

നടി കാമ്യ പഞ്ചാബി കോൺഗ്രസിൽ ചേർന്നു

Web Desk
|
27 Oct 2021 3:49 PM IST

രാഷ്ട്രീയത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാമ്യ പറഞ്ഞു

മുംബൈ: ടെലിവിഷൻ നടിയും ബിഗ് ബോസ് താരവുമായ കാമ്യ പഞ്ചാബി കോൺഗ്രസിൽ ചേർന്നു. ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് ദാദർ വെസ്റ്റിലെ പാർട്ടി ആസ്ഥാനത്തു വച്ച് സംസ്ഥാന അധ്യക്ഷൻ ഭായ് ജഗ്തപിൽ നിന്ന് നടി പ്രാഥമികാംഗത്വം സ്വീകരിച്ചു.

രാഷ്ട്രീയത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാമ്യ പറഞ്ഞു. 'വനിതാ ശാക്തീകരണത്തിലും ഗാർഹികാതിക്രമങ്ങൾക്കുമെതിരെ ശ്രദ്ധയൂന്നാനാണ് ആഗ്രഹം. വർഷങ്ങളോളം ഞാനും ഇതനുഭവിച്ചിരുന്നു. ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ് ഞാൻ രാഷ്ട്രീയത്തിലെത്തുന്നത്. അധികാരത്തിനു വേണ്ടിയുള്ള ആർത്തിയല്ല, പ്രവർത്തിക്കുക മാത്രമാണ് ലക്ഷ്യം' -അവർ വ്യക്തമാക്കി.

'അഭിനയത്തോടാണ് എന്റെ ആദ്യത്തെ സ്‌നേഹം. അത് തുടരും. തമാശയ്ക്കല്ല രാഷ്ട്രീയത്തിൽ ചേരുന്നത്. പണമുണ്ടാക്കാനോ അധികാരത്തിന്റെ ഭാഗമാകാനോ അല്ല. അതെനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്' - അവർ കൂട്ടിച്ചേർത്തു.

രണ്ടു ദശാബ്ദമായി വിവിധ ഹിന്ദി ടിവി സീരിയലിലൂടെ ശ്രദ്ധേയയാണ് കാമ്യപഞ്ചാബി. മുപ്പതിലേറെ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്.

Similar Posts