< Back
Entertainment
പേര് പോലെ കൂതറ സിനിമ; മോഹൻലാൽ ആ ചിത്രത്തിൽ എന്തിന് അഭിനയിച്ചു? തുറന്നടിച്ച് കവിരാജ്

Photo| Google

Entertainment

'പേര് പോലെ 'കൂതറ' സിനിമ; മോഹൻലാൽ ആ ചിത്രത്തിൽ എന്തിന് അഭിനയിച്ചു? തുറന്നടിച്ച് കവിരാജ്

Web Desk
|
24 Oct 2025 12:05 PM IST

സംവിധായകനെ ഞാന്‍ കണ്ടിരുന്നു, പയ്യനാണ്. ചാന്‍സ് ചോദിച്ച് നടന്നിരുന്ന സമയത്താണ് കണ്ടത്

കൊച്ചി: ഒരു കാലത്ത് സിനിമയിലും മിനിസ്ക്രീനിലുമായി ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കവിരാജ്. സീരിയലുകളിൽ കൂടുതൽ വില്ലൻ വേഷങ്ങളായിരുന്നു. കുറച്ച് വര്‍ഷങ്ങളായി ആത്മീയ പാതയിലാണ് അദ്ദേഹം. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. സിനിമയുടെ പുതിയകാലത്തുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണ് തന്റെ പിന്മാറ്റത്തിന് കാരണമായി കവി രാജ് പറയുന്നത്.

മോഹൻലാൽ അതിഥി വേഷത്തിലെത്തിയ കൂതറ എന്ന സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ''ഒരു ന്യൂജെന്‍ സിനിമ കണ്ട അനുഭവം പറയാം. കൂതറ എന്നാണ് സിനിമയുടെ പേര്. പേരുപോലെ തന്നെ കൂതറയാണ് സിനിമ. ലാലേട്ടനൊക്കെ എന്തിനാണ് അതില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചതെന്ന് അറിയില്ല. അവരുടെ ഇഷ്ടം. സംവിധായകനെ ഞാന്‍ കണ്ടിരുന്നു, പയ്യനാണ്. ചാന്‍സ് ചോദിച്ച് നടന്നിരുന്ന സമയത്താണ് കണ്ടത്. '' കവിരാജ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''ആരുടേയെങ്കിലും ഭാവനയില്‍ വരുമോ അത്? ഇത് ആര് കണ്ടു പിടിച്ചു? എന്ത് മൂഡില്‍ വന്നു ഇങ്ങനൊരു സൃഷ്ടി? എന്ന് ചിന്തിച്ചുപോയി. ന്യുജെന്‍ സിനിമ കൂതറയാണെന്ന് പറയാന്‍ ഇത്രയും പോരേ? എനിക്കത് അതൊന്നും ഉള്‍ക്കൊള്ളാനാകില്ല. ഇതൊക്കെ എടുക്കുന്നവനേയും സെന്‍സര്‍ കൊടുത്തു വിടുന്നവനേയും കാണുന്നവനേയും പറയണം. എന്നെ ഇതില്‍ നിന്നൊക്കെ മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ച കാരണങ്ങളില്‍ ഒന്നാണിത്'' എന്നും കവി രാജ് പറയുന്നു.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ഷാഹുൽ ഹമീദ് നിര്‍മിച്ച് 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് കൂതറ. ഭരത്, സണ്ണി വെയ്ൻ, ടോവിനോ തോമസ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അതേസമയം ഓട്ടോഗ്രാഫ്, സായ്‍വര്‍ തിരുമേനി, മീശമാധവന്‍, രസികന്‍, അര്‍ദ്ധനാരി എന്നിവയാണ് കവിരാജിന്റെ പ്രധാന സിനിമകള്‍.

Similar Posts