< Back
Entertainment
പുരുഷന്മാരെ പീഡിപ്പിച്ച കേസ്: നടന്‍ കെവിന്‍ സ്പേസിക്ക് ജാമ്യം
Entertainment

പുരുഷന്മാരെ പീഡിപ്പിച്ച കേസ്: നടന്‍ കെവിന്‍ സ്പേസിക്ക് ജാമ്യം

ijas
|
16 Jun 2022 9:30 PM IST

അഞ്ച് ലൈംഗികാതിക്രമ കേസുകളാണ് താരത്തിനെതിരെയുള്ളത്

ലണ്ടന്‍: മൂന്ന് പുരുഷന്മാരെ പീഡിപ്പിച്ച കേസില്‍ ഹോളിവുഡ് നടന്‍ കെവിന്‍ സ്പേസിക്ക് ജാമ്യം. ലണ്ടന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹരജി വീണ്ടും ജൂലൈ 14ന് പരിഗണിക്കും. അഞ്ച് ലൈംഗികാതിക്രമ കേസുകളാണ് താരത്തിനെതിരെയുള്ളത്. 2005 മാർച്ചിനും 2013 ഏപ്രിലിനും ഇടയിലാണ് ആക്രമണങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു. നാല് കുറ്റങ്ങൾ തലസ്ഥാനമായ ലണ്ടനിലും ഒന്ന് ഗ്ലൗസെസ്റ്റർഷെയറിലുമാണ് നടന്നത്. 40-നും 30-നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് ഇരകൾ.

അതെ സമയം കേസുകളില്‍ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് കെവിന്‍ സ്പേസി നേരത്തെ വ്യക്തിമാക്കിയിരുന്നു. ആരോപണങ്ങൾക്ക് ഉത്തരം നൽകാൻ താൻ 'സ്വമേധയാ' യു.കെ കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു. ഓസ്കാർ പുരസ്കാര ജേതാവായ കെവിന്‍ സ്പേസി സെവൻ, എൽ.എ കോൺഫിഡൻഷ്യൽ, അമേരിക്കൻ ബ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്.

Actor Kevin Spacey Granted Bail In UK Sexual Assault Case

Similar Posts