< Back
Entertainment
Actor Mamukkoya hospitalaised
Entertainment

ദേഹാസ്വാസ്ഥ്യം; നടൻ മാമുക്കോയ ആശുപത്രിയിൽ

Web Desk
|
24 April 2023 10:17 PM IST

തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

മലപ്പുറം: നടൻ മാമുക്കോയ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

രാത്രി എട്ടോടെ കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് സംഘാടകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അടുത്തിടെ മാമുക്കോയയ്ക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യു.എ.ഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.

Similar Posts