< Back
Entertainment
പൊളിച്ചു മച്ചാനെ; നന്ദുവിന്‍റെ മേക്കോവര്‍ കണ്ടു ഞെട്ടി ആരാധകര്‍
Entertainment

പൊളിച്ചു മച്ചാനെ; നന്ദുവിന്‍റെ മേക്കോവര്‍ കണ്ടു ഞെട്ടി ആരാധകര്‍

Web Desk
|
26 July 2021 1:39 PM IST

പ്രമുഖ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറായ മഹാദേവൻ തമ്പിയാണ് ഫോട്ടോഷൂട്ടിന് പിന്നിൽ

1980 കാലഘട്ടങ്ങള്‍ മുതല്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയില്‍ സജീവ സാന്നിധ്യമായ നടനാണ് നന്ദു. ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ നന്ദുവിന്‍റെ കരിയറില്‍ വഴിത്തിരിവായത് 2012ല്‍ ഇറങ്ങിയ സ്പിരിറ്റ് എന്ന ചിത്രമായിരുന്നു. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങള്‍ നന്ദുവിനെ തേടിയെത്തി. ഇപ്പോള്‍ മേക്കോവര്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.



ഇതുവരെ കാണാത്ത ലുക്കിലാണ് നന്ദു എത്തുന്നത്. ​ഫോട്ടോഷൂട്ടിന് വേണ്ടി ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് നന്ദു. പ്രമുഖ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറായ മഹാദേവൻ തമ്പിയാണ് ഫോട്ടോഷൂട്ടിന് പിന്നിൽ. ഷൂട്ടിന്‍റെ മേക്കിംഗ് പുറത്തുവിട്ടിട്ടുണ്ട്. നന്ദുവിനെ ഇതുപോലുള്ള ലുക്കിൽ ആരും ചിന്തിക്കാത്തതുകൊണ്ടാണ് മേക്കോവർ ഫോട്ടോഷൂട്ട് നടത്തിയത് എന്നാണ് മഹാദേവൻ തമ്പി പറയുന്നത്. ​നടന്‍ ജാക്കി ഷറോഫിനെ പോലുണ്ടെന്നും മേക്കോവര്‍ തകര്‍പ്പനായിട്ടുണ്ടെന്നുമാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്.



Related Tags :
Similar Posts