< Back
Entertainment
നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം; 19 വയസ്സുകാരന്‍ അറസ്റ്റില്‍
Entertainment

നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം; 19 വയസ്സുകാരന്‍ അറസ്റ്റില്‍

ijas
|
19 Jan 2022 6:16 PM IST

വില കൂടിയ ക്യാമറയും വസ്ത്രങ്ങളുമാണ് പ്രതി മോഷ്ടിച്ചത്

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം. ചെന്നൈയിലെ അപാര്‍ട്ട്മെന്‍റിലാണ് മോഷണം. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതായി നടി പറഞ്ഞു. സംഭവത്തില്‍ പത്തൊമ്പത് വയസ്സുകാരനായ വീട്ടു ജോലിക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. 19 വയസ്സു പ്രായമുള്ള ധനുഷിനെ തിരുപൂരിലെ സുഹൃത്തിന്‍റെ വീട്ടില്‍ വെച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കേസില്‍ അറസ്റ്റിലായ ധനുഷിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും നിരവധി വസ്തുക്കള്‍ തിരിച്ചുപിടിച്ചതായി പൊലീസ് അറിയിച്ചു. അഞ്ചു മാസങ്ങള്‍ക്കു മുമ്പാണ് ധനുഷ് നിക്കിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ജനുവരി 11ന് ഇയാള്‍ മോഷണ വസ്തുക്കളുമായി കടന്നുകളയുകയായിരുന്നുവെന്ന് നടി പരാതിയില്‍ പറയുന്നു. വില കൂടിയ ക്യാമറയും വസ്ത്രങ്ങളുമാണ് ധനുഷ് മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി ധനുഷ് ആണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.

അതെ സമയം മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടിയതിനാല്‍ പരാതി പിന്‍വലിക്കുന്നതായി നടി നിക്കി അറിയിച്ചു.

Related Tags :
Similar Posts