< Back
Entertainment
നടൻ നിരഞ്ജ് മണിയൻപിള്ള വിവാഹിതനായി
Entertainment

നടൻ നിരഞ്ജ് മണിയൻപിള്ള വിവാഹിതനായി

Web Desk
|
8 Dec 2022 2:50 PM IST

ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ജയറാം, ജഗദീഷ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു

നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാര കുടുംബാംഗം നിരഞ്ജനയാണ് വധു. ഇന്ന് രാവിലെ 9.15 ന് പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം.

ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവര്‍ പങ്കെടുത്തു. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ വച്ച് നടക്കും. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്‍റെയും മകളായ നിരഞ്ജന ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം സ്വന്തമാക്കിയിട്ടുണ്ട്.

മണിയൻപിള്ള രാജുവിന്‍റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. 'ബ്ലാക്ക് ബട്ടർഫ്ലൈ' എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് ഡ്രാമ, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിലും പ്രധാന വേഷങ്ങളിലെത്തി. വിവാഹ ആവാഹനം ആണ് നിരഞ്ജിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Similar Posts