Entertainment
actor Nitesh Pandey dies

Nitesh Pandey

Entertainment

നടന്‍ നിതേഷ് പാണ്ഡെ അന്തരിച്ചു

Web Desk
|
24 May 2023 3:53 PM IST

ഷൂട്ടിങ്ങിനായി മുംബൈയിലെ ഇഗത്പൂരിൽ എത്തിയ നിതേഷിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

നാസിക്ക്: ബോളിവുഡ്, മിനിസ്ക്രീൻ നടന്‍ നിതേഷ് പാണ്ഡെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. 51 വയസ്സായിരുന്നു. ഷൂട്ടിങ്ങിനായി മുംബൈയിലെ ഇഗത്പൂരിൽ എത്തിയ നിതേഷിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

25 വര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ് നിതേഷ്. 1990ല്‍ നാടകത്തിലൂടെയാണ് നിതേഷ് സിനിമയിലെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ബദായി ഹോ, ശാദി കേ സൈഡ് എഫക്ട്‌സ്, രംഗൂണ്‍, ഹോസ്​ല കാ ഘോസ്​ല തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

അനുപമയാണ് അവസാനം അഭിനയിച്ച പരമ്പര. ഏക് പ്രേം കഹാനി, പ്യാർ കാ ദർദ് ഹേ മീത്താ മീതാ പ്യാരാ പ്യാരാ, സായ, ദുർഗേഷ് നന്ദിനി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അഭിന‍യിച്ചു. ഡ്രീം കാസിൽ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു സ്വതന്ത്ര പ്രൊഡക്ഷൻ ഹൗസും നിതേഷിനുണ്ടായിരുന്നു. നടി അർപിത പാണ്ഡെയാണ് ഭാര്യ.

തന്റെ കരിയറിലുടനീളം നിരവധി ഹാസ്യ വേഷങ്ങൾ നിതേഷ് ചെയ്തിട്ടുണ്ട്. കോമഡി വേഷങ്ങള്‍ ചെയ്യാന്‍ നല്ല ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുകയുണ്ടായി. ടൈംമിങ്, കൂടെ അഭിനയിക്കുന്നവരുമായി കെമിസ്ട്രി എന്നിവയെല്ലാം വേണം. ആളുകളെ ചിരിപ്പിക്കുക എന്നത് കഠിനമായ ജോലിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Summary- Bollywood, Television actor Nitesh Pandey last seen in popular show Anupamaa has passed away at 51. He suffered a cardiac arrest in Igatpuri, Maharashtra

Related Tags :
Similar Posts