< Back
Entertainment
കുന്ദവൈ വീട്ടിലിരിക്കട്ടെ, പുറത്തിറങ്ങിയാൽ പ്രശ്നമാണ്; തൃഷയെക്കുറിച്ച് പൊതുവേദിയിൽ പാർഥിപൻ, വിവാദം
Entertainment

'കുന്ദവൈ വീട്ടിലിരിക്കട്ടെ, പുറത്തിറങ്ങിയാൽ പ്രശ്നമാണ്'; തൃഷയെക്കുറിച്ച് പൊതുവേദിയിൽ പാർഥിപൻ, വിവാദം

Web Desk
|
9 March 2026 8:35 AM IST

വിജയിക്കെതിരെ ഭാര്യ സംഗീത സമര്‍പ്പിച്ച വിവാഹമോചന ഹരജിയിൽ ഭര്‍ത്താവിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ വിവാഹമോചനവും നടി തൃഷ കൃഷ്ണനുമായി ബന്ധപ്പെട്ട ഗോസിപ്പുകളുമാണ് ഇപ്പോൾ തമിഴ് സിനിമാലോകത്തെ ചൂട് പിടിച്ച ചര്‍ച്ച. തനിക്കെതിരായ ആരോപണങ്ങളിൽ തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി പൊതുപ്രവര്‍ത്തകര്‍ പരോക്ഷമായ പരാമർശങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ട്.

പൊന്നിയിൻ സെൽവനിൽ തൃഷയ്‌ക്കൊപ്പം പ്രവർത്തിച്ച നടൻ പാര്‍ഥിപനാണ് ഈയിടെ പരസ്യപ്രസ്താവന നടത്തിയത്. ഒരു അവാർഡ് ചടങ്ങിൽ 'പൊന്നിയിൻ സെൽവൻ' സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പാർത്ഥിപൻ തൃഷയെ ലക്ഷ്യം വെച്ച് സംസാരിച്ചത്. ''ഈ കുന്ദവൈയെ (പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രം) കുറച്ചുനേരം വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. അവർ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്, കാരണം അത് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്" എന്നായിരുന്നു പാർഥിപന്‍റെ വാക്കുകൾ.തൃഷയുടെ 'കുന്ദവൈ' എന്ന പേരിനെ 'കുന്ത വെക്കുക' (ഇരിക്കുക) എന്ന തമിഴ് വാക്കുമായി ബന്ധിപ്പിച്ചായിരുന്നു ഈ പരിഹാസം. വിജയും തൃഷയും അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചെത്തിയതും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പാർഥിപൻ ഉദ്ദേശിച്ചതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.

വിജയിക്കെതിരെ ഭാര്യ സംഗീത സമര്‍പ്പിച്ച വിവാഹമോചന ഹരജിയിൽ ഭര്‍ത്താവിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. 2021 മുതൽ തങ്ങൾ അകന്നു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് ഇതിന് കാരണമെന്നും സംഗീത ആരോപിച്ചിട്ടുണ്ട്. സംഗീതക്കും മക്കൾക്കുമായി വിജയ് 250 കോടി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഹരജിയിൽ പറയുന്നു. ഏപ്രിൽ 20ന് വിജയിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Nikil Murukan (@onlynikil)

Similar Posts