< Back
Entertainment
നിന്‍റെ ഓരോ വളര്‍ച്ചയിലും അഭിമാനം, എപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണട്ടെ; മകള്‍ക്ക് പിറന്നാളാശംസയുമായി പൃഥ്വിരാജ്
Entertainment

'നിന്‍റെ ഓരോ വളര്‍ച്ചയിലും അഭിമാനം, എപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണട്ടെ'; മകള്‍ക്ക് പിറന്നാളാശംസയുമായി പൃഥ്വിരാജ്

Web Desk
|
8 Sept 2021 10:35 AM IST

പുസ്തകങ്ങളോടുള്ള മകളുടെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും ഇനിയും വളരട്ടെയെന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

മകള്‍ അലംകൃതയുടെ ഏഴാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. മകളുടെ ഓരോ വളര്‍ച്ചയിലും തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പുസ്തകങ്ങളോടുള്ള മകളുടെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും ഇനിയും ഏറെ വളരട്ടെയെന്നുമാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

എല്ലായ്‌പ്പോഴും വലിയ സ്വപ്‌നങ്ങള്‍ കാണട്ടെയെന്നും അച്ഛനും അമ്മയ്ക്കും നല്‍കാവുന്ന വലിയ സന്തോഷവും അതുതന്നെയായിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണെന്നും താരം കുറിച്ചു. മകളുടെ ഏറ്റവും പുതിയ ചിത്രവും താരം പുറത്ത് വിട്ടിട്ടുണ്ട്. മകൾക്ക് ആശംസ നേർന്നുകൊണ്ടുള്ള പോസ്റ്റ് സുപ്രിയയും പങ്കുവെച്ചു.

അലംകൃതയുടെ ഓരോ വിശേഷങ്ങളും പൃഥ്വിരാജും ഭാര്യ സുപ്രിയയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. അലംകൃത ആദ്യമായി സ്‌കൂളില്‍ പോയ ദിവസവും അലംകൃതയുടെ ചില എഴുത്തുകളും വരകളുമൊക്കെ ഇതില്‍ ഉള്‍പ്പെടും.

Similar Posts