< Back
Entertainment
Madhu with Rahman

മധുവും റഹ്മാനും

Entertainment

എന്‍റെ ഉപ്പയുടെ അതേ കണ്ണുകളാണ് മധുസാറിന്, ആ കണ്ണുകള്‍ നിറഞ്ഞാല്‍ എന്‍റെ കണ്ണും നിറയും: റഹ്മാന്‍

Web Desk
|
23 Sept 2023 1:17 PM IST

ക്യാമറയ്ക്കു മുന്നിലും പിന്നിലും മധുസാറിൻ്റെ സ്നേഹം അനുഭവിക്കാന്‍ എനിക്കു ഭാഗ്യം കിട്ടി

നിരവധി ചിത്രങ്ങളില്‍ അച്ഛനും മകനുമായി അഭിനയിച്ചിട്ടുള്ളവരാണ് മധുവും റഹ്മാനും. എണ്‍പതുകളില്‍ ഈ കൂട്ടുകെട്ട് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. മധുവിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് റഹ്മാന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

റഹ്മാന്‍റെ കുറിപ്പ്

പ്രിയപ്പെട്ട മധുസാറിൻ്റെ പിറന്നാളാണ് ഇന്ന്. ഭരതേട്ടന്‍റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ മുതല്‍ എത്രയെത്ര സിനിമകളില്‍ എന്‍റെ അച്ഛനായി. ഒരിക്കല്‍ ഒരിടത്ത്, കഥ ഇതുവരെ, അറിയാത്ത വീഥികള്‍, ഇവിടെ ഈ തീരത്ത്, വീണമീട്ടിയ വിലങ്ങുകള്‍... ഓര്‍ത്തെടുക്കാന്‍ പോലും ആവുന്നില്ല.ക്യാമറയ്ക്കു മുന്നിലും പിന്നിലും മധുസാറിൻ്റെ സ്നേഹം അനുഭവിക്കാന്‍ എനിക്കു ഭാഗ്യം കിട്ടി.

എന്‍റെ ഉപ്പയുടെ അതേ കണ്ണുകളാണ് അദ്ദേഹത്തിന്‍റേതുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞുകണ്ടാല്‍ എന്‍റെ കണ്ണും അറിയാതെ നിറഞ്ഞുപോകുമായിരുന്നു. അത്തരം അഭിനയമുഹൂർത്തങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്.. സെറ്റിലെ കളിചിരി തമാശകളില്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പങ്കാളിയായി. എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം. ആ നന്മയുടെ തെളിച്ചമാണ് അദ്ദേഹത്തിന്‍റെ മുഖത്ത് ഇപ്പോഴും കാണുന്ന പ്രകാശമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മധുരം പകര്‍ന്ന ആ സ്നേഹപ്രകാശത്തിന് നവതി ആശംസകള്‍...

View this post on Instagram

A post shared by Rahman (@rahman_actor)

Related Tags :
Similar Posts