< Back
Entertainment
എന്തൊരു പ്രകടനമായിരുന്നു സര്‍...! നായാട്ടിലെ ജോജുവിന്‍റെ അഭിനയത്തെ പ്രശംസിച്ച് രാജ്കുമാര്‍ റാവു
Entertainment

എന്തൊരു പ്രകടനമായിരുന്നു സര്‍...! നായാട്ടിലെ ജോജുവിന്‍റെ അഭിനയത്തെ പ്രശംസിച്ച് രാജ്കുമാര്‍ റാവു

Web Desk
|
14 May 2021 12:41 PM IST

നായാട്ടിനു വേണ്ടിയുള്ള തന്‍റെ ആദ്യ അവാര്‍ഡാണിതെന്ന് ജോജു.

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടിലെ ജോജു ജോര്‍ജിന്‍റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രാജ്കുമാറിന്‍റെ പ്രതികരണം. ജോജു തന്നെയാണ് ഈ സന്ദേശത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

"എന്തൊരു മികച്ച പ്രകടനമായിരുന്നു സര്‍ നിങ്ങളുടേത്. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ഇത്തരം അതിശയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇനിയും പ്രചോദനം നല്‍കിക്കൊണ്ടിരിക്കുക," രാജ്കുമാര്‍ റാവു എഴുതി.

"എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, ഞാന്‍ വളരെയധികം സന്തോഷവാനാണ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാവില്‍ നിന്നുള്ള വലിയൊരു അഭിനന്ദനമാണിത്. നായാട്ടിനു വേണ്ടിയുള്ള എന്‍റെ ആദ്യ അവാര്‍ഡാണിത്," എന്നായിരുന്നു ജോജു സ്ക്രീന്‍ ഷോട്ടിനൊപ്പം കുറിച്ചത്.

View this post on Instagram

A post shared by JOJU (@joju_george)

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത നായാട്ടില്‍ നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, എന്നിവരാണ് ജോജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ 'ജോസഫി'ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം പ്രമുഖ ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

Similar Posts