Entertainment
നടന്‍ റെയ്ജന്‍ വിവാഹിതനായി
Entertainment

നടന്‍ റെയ്ജന്‍ വിവാഹിതനായി

Web Desk
|
27 Aug 2022 12:45 PM IST

കോഴിക്കോട് സ്വദേശിനി ശിൽപ ജയരാജ് ആണ് വധു.ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു

തൃശൂര്‍: സിനിമ, സീരിയൽ താരം റെയ്ജൻ രാജൻ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ശിൽപ ജയരാജ് ആണ് വധു. വിവാഹിതനാകുന്ന വിവരം കഴിഞ്ഞ ദിവസം റെയ്ജൻ യുട്യൂബിലൂടെ അറിയിച്ചിരുന്നെങ്കിലും വധുവിന്‍റെ പേരോ വിവാഹതീയതിയോ വെളിപ്പെടുത്തിയിരുന്നില്ല. തൃശൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.

View this post on Instagram

A post shared by iamRayjan (@rayjanofficial)

മോഡലിംഗിൽ നിന്നും മിനിസ്ക്രീനിലെത്തിയ താരമാണ് റെയ്ജൻ. മഴവിൽ മനോരമയിലെ ആത്മസഖി എന്ന സീരിയലാണ് റെയ്ജനെ ജനപ്രിയനാക്കിയത്. ആത്മസഖിയിലെ സത്യജിത് ഐ.പി.എസ് എന്ന കഥാപാത്രം റെയ്ജന് ഏറെ ആരാധകരെ സമ്മാനിച്ചു. നടൻ പൃഥ്വിരാജുമായി രൂപസാദൃശ്യമുള്ളതുകൊണ്ട് 'മിനിസ്ക്രീനിലെ പൃഥ്വിരാജ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാവന എന്ന സീരിയലില്‍ ആണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജോണി ജോണി യെസ് അപ്പാ എന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസിന്‍റെ ജോഡിയായി വേഷമിട്ടത് റെയ്ജനായിരുന്നു. ജയകുമാര്‍ എന്ന കഥാപാത്രത്തെയാണ് റെയ്ജന്‍ അവതരിപ്പിച്ചത്.



Similar Posts