< Back
Entertainment

Entertainment
'അഭിനയമറിയാതെ'; നടന്‍ സിദ്ദിഖിന്‍റെ ആത്മകഥ പ്രകാശനം ചെയ്തു
|24 Aug 2024 7:08 AM IST
ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്
കൊച്ചി: നടന്‍ സിദ്ദിഖിന്‍റെ ആത്മകഥ കൊച്ചിയില്‍ പ്രകാശനം ചെയ്തു. 'അഭിനയമറിയാതെ' എന്ന പേരിലുള്ള പുസ്തകം സിദ്ദിഖിന്‍റെ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെ പലപ്പോഴായി പകര്‍ത്തിയെഴുതിയത് പുസ്തകരൂപത്തിൽ ആക്കുകയായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.