< Back
Entertainment

Entertainment
തമിഴ് നടന്‍ വിവേക് അന്തരിച്ചു
|17 April 2021 6:50 AM IST
അസ്വസ്ഥത തോന്നിയ ഉടൻ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
തമിഴ് നടന്‍ വിവേക് അന്തരിച്ചു. ഹൃദയാഘാദത്തെത്തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.
അസ്വസ്ഥത തോന്നിയ ഉടൻ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലെജന്‍റ് ശരവണ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റില്‍വെച്ചാണ് അദ്ദേഹത്തിന് അനാരോഗ്യം അനുഭവപ്പെട്ടത്.
തമിഴ് ഹാസ്യ താരങ്ങളില്‍ ശ്രദ്ധേയനായ നടനായിരുന്നു 59കാരനായ വിവേക്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും വിവേക് കരസ്ഥമാക്കിയിട്ടുണ്ട്.