< Back
Entertainment
Akanksha-Dubey
Entertainment

ഭോജ്പുരി നടിയെ വാരാണസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
26 March 2023 3:17 PM IST

മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇവർ കണ്ണീരണിഞ്ഞ് ഇൻസ്റ്റ്ഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു

വാരാണസി: ഭോജ്പുരി നടി ആകാംക്ഷ ദുബേയെ നഗരത്തിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരാണസി സർനാഥ് മേഖലയിലെ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. പുതിയ ചിത്രമായ നായികിന്റെ ചിത്രീകരണത്തിനാണ് ഇവർ നഗരത്തിലെത്തിത്. മരിക്കുന്നതിന് മുമ്പ് ഇവർ കണ്ണീരണിഞ്ഞ് ഇൻസ്റ്റ്ഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

മരണത്തിന് തൊട്ടുമുമ്പ് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇവർ പങ്കുവച്ചിട്ടുണ്ട്. രാവിലെ ഒമ്പതിന് മേക്കപ്പ് ബോയ് വിളിച്ച വേളയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മിർസാപൂർ സ്വദേശിയാണ്. 25 വയസ്സുള്ള ഇവർ മേരി ജുങ് മേരാ ഫൈസല എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രഥമദൃഷ്ട്യാ ഇവർ ജീവനൊടുക്കി എന്നാണ് കരുതുന്നത്. കുടുബത്തെ അറിയിച്ചിട്ടുണ്ട്. അവർ വന്നുകൊണ്ടിരിക്കുകയാണ്.- പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

summary : Actress Akanksha-Dubey found dead in Varanasi





Similar Posts