< Back
Entertainment
നടി അന്ന ബെന്നിന് കോവിഡ് സ്ഥിരീകരിച്ചു
Entertainment

നടി അന്ന ബെന്നിന് കോവിഡ് സ്ഥിരീകരിച്ചു

ijas
|
20 Jan 2022 6:34 PM IST

കോവിഡ് ബാധിതയായതിന് ശേഷം ക്വാറന്‍റൈനിലാണെന്നും അന്ന അറിയിച്ചു

നടി അന്ന ബെന്നിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം കോവിഡ് ബാധിതയായ കാര്യം അറിയിച്ചത്. മണം നഷ്ടപ്പെട്ടിട്ടില്ലാത്തതൊഴിച്ചാല്‍ കോവിഡിന്‍റെ മറ്റെല്ലാ ലക്ഷണങ്ങളും തനിക്കുണ്ടെന്ന് അന്ന പറഞ്ഞു. താനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവര്‍ കോവിഡ് ടെസ്റ്റ് നടത്താനും താരം ആവശ്യപ്പെട്ടു. കോവിഡ് ബാധിതയായതിന് ശേഷം ക്വാറന്‍റൈനിലാണെന്നും അന്ന അറിയിച്ചു.

അന്ന ബെന്നിന്‍റെ കുറിപ്പ്:

കോവിഡ് പോസിറ്റീവായി. മണം കിട്ടാത്തതൊഴിച്ചാല്‍ മറ്റെല്ലാ ലക്ഷണങ്ങളും ഉണ്ട്. എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി പരിശോധിക്കുക, നിങ്ങള്‍ സുരക്ഷിതരാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഇന്‍ഹോം ക്വാറന്‍റൈനില്‍ ആണ്.

കഴിഞ്ഞ ദിവസങ്ങളിലായി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നടിമാരായ കീര്‍ത്തി സുരേഷിനും മീനക്കും കോവിഡ് സ്ഥിരീകരിച്ചത് അടുത്തിടെയാണ്.

Related Tags :
Similar Posts