< Back
Entertainment
ഭാവന വീണ്ടും മലയാളത്തിലേക്ക്; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി
Entertainment

ഭാവന വീണ്ടും മലയാളത്തിലേക്ക്; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

Web Desk
|
16 March 2022 12:00 PM IST

'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്

ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്നു. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫിന്റെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രത്തിന്‍റെ ടൈറ്റിൽ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ അടങ്ങുന്ന ടൈറ്റിൽ പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടത്. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ച വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

അരുൺ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുക. വരികൾ എഴുതുന്നത് വിനായക് ശശികുമാറും ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

അമൽ ചന്ദ്രനാണ് മേക്കപ്പ് കൈകാര്യം ചെയ്യുന്നത്. അലക്സ് ഇ കുര്യൻ പ്രൊഡക്ഷൻ കൺട്രോളറും, കിരൺ കേശവ് ക്രിയേറ്റീവ് ഡയറക്ടറും ഫിലിപ്പ് ഫ്രാൻസിസ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകൾ ഡൂഡില്‍‍മുനിയും കാസ്റ്റിംഗ് അബു വലയംകുളവുമാണ് നിർവഹിച്ചിരിക്കുന്നത്.


Unveiling the Title Poster of 'Ntikkakakoru Premandaarnn'. Best wishes to Renish AbdulKhader , Sharaf U Dheen , Bhavana & the entire team.

Posted by Mammootty on Tuesday, March 15, 2022

Related Tags :
Similar Posts