Entertainment

Entertainment
ഉംറ നിർവഹിച്ച് നടി ജന്നത് സുബൈർ റഹ്മാനി
|24 Dec 2022 4:19 PM IST
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ജന്നത് സുബൈർ റഹ്മാനി.
നടി ജന്നത് സുബൈർ റഹ്മാനി ഉംറ നിർവഹിച്ചു. സഹോദരൻ അയാൻ സുബൈറിനൊപ്പമായിരുന്നു ജനത്ത് ഉംറക്കെത്തിയത്. സഹോദരനോടൊപ്പം മക്കയിൽനിന്നുള്ള ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ജന്നത് സുബൈർ റഹ്മാനി. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ താരത്തിന് ഇൻസ്റ്റഗ്രാമിൽ 45 മില്യൻ ഫോളോവേഴ്‌സുണ്ട്. ബാലതാരമായാണ് ജനത് മിനിസ്‌ക്രീനിൽ എത്തുന്നത്. പിന്നീട് ഹിന്ദി ടെലിവിഷൻ രംഗത്തെ സ്ഥിരം മുഖമായി മാറി.