< Back
Entertainment
എന്‍റെ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു, നിങ്ങളുടെ കല്ലെറിയല്‍ കൊണ്ടാണ് തീരുമാനം; നടി ലക്ഷ്മിപ്രിയ
Entertainment

എന്‍റെ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു, നിങ്ങളുടെ കല്ലെറിയല്‍ കൊണ്ടാണ് തീരുമാനം; നടി ലക്ഷ്മിപ്രിയ

Web Desk
|
20 Sept 2021 12:28 PM IST

കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്

സബീന ജയേഷ് എന്ന പേര് ഔദ്യോഗികമായി മാറ്റിയതായി നടി ലക്ഷ്മിപ്രിയ. നീണ്ട 18 വര്‍ഷം സബീന ആയിരുന്നുവെന്നും ഇപ്പോള്‍ ലക്ഷ്മിപ്രിയ ആണെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കുമെന്നും ലക്ഷ്മിയുടെ കുറിപ്പില്‍ പറയുന്നു.

ലക്ഷ്മിപ്രിയയുടെ കുറിപ്പ്

I officially announced yes I am Lakshmi priyaa. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്‍റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു. 19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്‍റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്‍റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്.

കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല. ഒറ്റ കൂടിക്കാഴ്ചയിൽ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച്‌ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരുപേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റ്സും ഞാൻ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്‌, Binil Somasundaram ബിനിൽ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചുകൊണ്ട് ലക്ഷ്മി പ്രിയ.

Related Tags :
Similar Posts