< Back
Entertainment
കാത്തിരുന്നത് ഒരു ദശാബ്ദം; 1.84 കോടിയുടെ പോർഷെ സ്വന്തമാക്കി മംത മോഹൻദാസ്‌
Entertainment

കാത്തിരുന്നത് ഒരു ദശാബ്ദം; 1.84 കോടിയുടെ പോർഷെ സ്വന്തമാക്കി മംത മോഹൻദാസ്‌

Web Desk
|
24 Sept 2021 1:09 PM IST

ജര്‍മന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ 911 കരേര എസ് ആണ് മംമ്ത സ്വന്തമാക്കിയത്

ഒരു ദശാബ്ദത്തിന്‍റെ കാത്തിരിപ്പിനു ശേഷം മലയാളികളുടെ പ്രിയ നടി മംത മോഹൻദാസ്‌ തന്‍റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ജര്‍മന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ 911 കരേര എസ് ആണ് മംമ്ത സ്വന്തമാക്കിയത്. 1.84 കോടി രൂപയാണ് വാഹനത്തിന്‍റെ വില.

കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്‍റെ പുതിയ വാഹനം സ്വന്തമാക്കിയത്. മഞ്ഞ നിറത്തിലുള്ള മോഡലാണ് താരം തിരഞ്ഞെടുത്തിട്ടുള്ളത്.

ഒരു പതിറ്റാണ്ടിലേറേയായി താന്‍ കാത്തിരുന്ന സ്വപ്നമാണിന്ന് യാഥാര്‍ത്ഥ്യമായതെന്ന് വാഹനത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.


3.7 സെക്കന്‍റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും 911 കരേര എസിന്റെ പ്രത്യേകതയാണ്.

Similar Posts