< Back
Entertainment
ഇവൾ ജീവിച്ചിരിപ്പുണ്ടോ?  ഇപ്പോൾ എന്താണ് പണി; നെഗറ്റീവ് കമന്‍റുകളെക്കുറിച്ച് നമിത പ്രമോദ്
Entertainment

ഇവൾ ജീവിച്ചിരിപ്പുണ്ടോ? ഇപ്പോൾ എന്താണ് പണി; നെഗറ്റീവ് കമന്‍റുകളെക്കുറിച്ച് നമിത പ്രമോദ്

Web Desk
|
15 Oct 2022 9:45 AM IST

തനിക്ക് ഒരുപാട് ഹേറ്റേഴ്സ് ഉണ്ടെന്നും കമന്‍റ് ബോക്സിൽ അത് കാണാൻ കഴിയുമെന്നും താരം പറയുന്നു

ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് നമിത് പ്രമോദ്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം നായികയാവുകയും ചെയ്തു. ചെറിയൊരു ഇടവേളക്ക് ശേഷം നമിത അഭിനയിച്ച ചിത്രമാണ് 'ഈശോ'. അശ്വതി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്‍റുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് ഒരുപാട് ഹേറ്റേഴ്സ് ഉണ്ടെന്നും കമന്‍റ് ബോക്സിൽ അത് കാണാൻ കഴിയുമെന്നും താരം പറയുന്നു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നമിതയുടെ തുറന്നുപറച്ചില്‍.

തനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ്സ് ഉണ്ടെന്നും എന്തു പറഞ്ഞാലും വീഡിയോസിന്‍റെ താഴെ വന്ന് മോശമായി കമന്‍റ് ചെയ്യുന്നവരുണ്ടെന്ന് നമിത പറഞ്ഞു. എല്ലാവരെയും അങ്ങനെ കാറ്റഗറൈസ് ചെയ്യാൻ പറ്റില്ലെന്നും നമിത വ്യക്തമാക്കി. നല്ല വിമർശനങ്ങൾ കേൾക്കാറുണ്ട്. എന്നാൽ, ചില കമന്‍റുകള്‍ ഇവൾ ജീവിച്ചിരിപ്പുണ്ടോ, ഇവൾക്ക് ഇപ്പോൾ എന്താണ് പണി എന്ന തരത്തിലുള്ളതാണ്. അതിൽ ഒരു കമന്‍റ്, നമിത കരിയറിൽ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലല്ലോ, എവിടെ നിന്നാണ് ജീവിക്കാൻ കാശ് കിട്ടുന്നത് എന്നായിരുന്നു. ആ കമന്‍റ് താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും നടി പറഞ്ഞു.

തന്‍റെ ലൈഫിൽ സിനിമ മാത്രമല്ല ഉള്ളതെന്നും അച്ഛനും അമ്മയും ഉണ്ടെന്നും അങ്ങനെ ഒരുപാട് സ്ഥലത്ത് നിന്ന് വരുമാനം ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു. നല്ല രീതിയിൽ കമന്‍റ് ചെയ്യുന്നവരുണ്ട്. എന്നാൽ, മോശമായി കമന്‍റ് ചെയ്യുന്നവരുമുണ്ട്. അവരുടെ ലൈഫിൽ കുറേ മോശം അനുഭവം ഉണ്ടാകാം. അതിന്‍റെ പേരിൽ ഫ്രസ്ട്രേറ്റഡായി ബാക്കിയുള്ളവരുടെ മേലേക്ക് തീർക്കുന്ന ഒരുപാട് ആളുകളുണ്ടെന്നും നമിത പറഞ്ഞു. പേഴ്സണൽ മെസേജ് അയയ്ക്കുന്നവർ ഇപ്പോൾ കുറവാണ്. സോഷ്യൽ മീഡിയയിൽ നിന്ന് പല കമന്‍റുകളും ഫേക്ക് ഐഡിയില്‍ നിന്നാണെന്നും താരം പറഞ്ഞു. പുറത്തു നിന്ന് കാണുന്നവർക്ക് താൻ എങ്ങനെയാണ് തന്‍റെ ലൈഫ് എങ്ങനെയാണെന്ന് അറിയില്ലെന്നും നമിത വ്യക്തമാക്കി.

Similar Posts