< Back
Entertainment
ആ ദൃശ്യങ്ങള്‍ എന്‍റേതല്ല; വ്യാജ വീഡിയോക്കെതിരെ നടി രമ്യ സുരേഷ്
Entertainment

ആ ദൃശ്യങ്ങള്‍ എന്‍റേതല്ല; വ്യാജ വീഡിയോക്കെതിരെ നടി രമ്യ സുരേഷ്

Web Desk
|
5 Jun 2021 7:44 AM IST

തെറ്റായ വീഡിയോ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തിയവർക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നടി പരാതി നൽകി

രൂപസാദൃശ്യമുള്ള യുവതിയുടെ നഗ്നദൃശ്യങ്ങൾ തന്‍റെ പേരിൽ പ്രചരിപ്പിക്കുന്നതിന് എതിരെ നടി രമ്യ സുരേഷ്. തെറ്റായ വീഡിയോ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തിയവർക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നടി പരാതി നൽകി.

കഴിഞ്ഞ ജൂൺ ഒന്നിന് സുഹൃത്താണ് വീഡിയോ രമ്യയുടെ ശ്രദ്ധയിൽ പെടുത്തിയത്. രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോക്ക് ഒപ്പം രമ്യയുടെ ചിത്രം കൂടി ചേർത്തായിരുന്നു പ്രചാരണം. വീഡിയോ നവമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെയാണ് നടി പരാതിയുമായി രംഗത്ത് വന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് രമ്യ നേരിട്ടെത്തി പരാതി നൽകി.

ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി സൈബർ സെല്ലിനും കരീലകുളങ്ങര പൊലീസിനും കൈമാറിയിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ആണ് അന്വേഷണം. ഞാൻ പ്രകാശൻ, നിഴൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടിയാണ് രമ്യ സുരേഷ്.



Similar Posts