< Back
Entertainment

Entertainment
നടി ഷംന കാസിം വിവാഹിതയായി
|24 Oct 2022 8:20 PM IST
ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ
നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.
മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായ താരമാണ് ഷംന കാസിം. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഷംന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഷാനിദുമൊത്തുള്ള ചിത്രങ്ങളും ഷംന നേരത്തേ പങ്കുവെച്ചിരുന്നു.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും ശ്രദ്ധനേടി. അന്യഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.