< Back
Entertainment

Entertainment
നടി സ്‌നേഹ ബാബു വിവാഹിതയായി
|9 Jan 2024 12:01 PM IST
ഛായാഗ്രഹകൻ അഖിൽ സേവ്യറാണ് വരൻ
കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ നടി സ്‌നേഹ ബാബു വിവാഹിതയായി. കരക്കിന്റെ സാമർത്ഥ്യശാസ്ത്രം എന്ന വെബ് സീരീസിന്റെ ഛായാഗ്രഹകൻ അഖിൽ സേവ്യറാണ് വരൻ. സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽ നിന്ന് തുടങ്ങിയ സൗഹൃദം പ്രണയമാകുകയും വിവാഹത്തിലെത്തുകയുമായിരുന്നു.
ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലും സ്‌നേഹബാബു വേഷമിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇന്റീരിയർ ഡിസൈനിങ് പഠനകാലത്ത് ചെയ്ത ടിക് ടോക് വീഡിയോകളിലൂടെയാണ് സ്‌നേഹ വെബ് സീരീസിലെത്തിയത്.
ഗ്രേസി-ബാബു ദമ്പതികളുടെ മകളായി 1997 മെയ് 18ന് മുംബൈയിലാണ് സ്‌നേഹയുടെ ജനനം. ദീർഘകാലം മുംബൈയിലായിരുന്നു.