< Back
Entertainment

വൈഷ്ണവി വേണുഗോപാലിന്‍റെ വിവാഹചിത്രം
Entertainment
ജൂണ്‍ ഫെയിം നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി
|11 Feb 2023 8:21 AM IST
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്
ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി. സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ജൂണില്‍ നായിക രജിഷയുടെ കൂട്ടുകാരിയായ മൊട്ടച്ചി എന്ന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിച്ചത്.
സംവിധായകന്‍ ജയരാജ്, നടിമാരായ അര്‍ച്ചന കവി, നൂറിന്‍ ശെരീഫ്, ഗായത്രി അശോക്,രവീണ നായര്‍, നടന്‍ ഫാഹിം സഫര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജയരാജിന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ഭയാനകമാണ് വൈഷ്ണവിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് ജൂണ്‍,കേശു ഈ വീടിന്‍റെ നാഥന്‍,ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കേശു ഈ വീടിന്‍റെ നാഥനില്‍ ദിലീപിന്‍റെ മകളായിട്ടാണ് വൈഷ്ണവി അഭിനയിച്ചത്.