< Back
Entertainment
Vikrant Massey

വിക്രാന്ത് മാസി

Entertainment

ട്വൽത്ത് ഫെയിലിനു ശേഷം സബര്‍മതി റിപ്പോര്‍ട്ടുമായി വിക്രാന്ത് മാസി

Web Desk
|
16 Jan 2024 2:25 PM IST

ഏക്താ കപൂര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും വിക്രാന്താണ് നായകന്‍

മുംബൈ: ഏറെ പ്രേക്ഷക പ്രശംസ നേടിയ ബോളിവുഡ് ചിത്രമായിരുന്നു ട്വൽത്ത് ഫെയില്‍. താരത്തിളക്കമൊന്നുമില്ലാതെ വന്ന മുഴുവന്‍ കാഴ്ചക്കാരെയും കയ്യിലെടുത്തു ട്വൽത്ത് ഫെയില്‍ എന്ന കൊച്ചു ചിത്രം. വിക്രാന്ത് മാസിയായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏക്താ കപൂര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും വിക്രാന്താണ് നായകന്‍.

സബര്‍മതി റിപ്പോര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റാഷി ഖന്നയും റിധി ദോഗ്രയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വെ സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന് തീപിടിച്ച് 59 പേര്‍ മരിച്ച സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് സബര്‍മതി റിപ്പോര്‍ട്ട്. ചിത്രം മേയ് 3ന് തിയറ്ററുകളിലെത്തും. ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുളിനു' ശേഷം, വിക്രാന്ത് മാസി ഏക്ത കപൂറുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജന്‍ ചന്ദേലാണ് സംവിധാനം.

ബോളിവുഡിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായിരുന്നു ട്വൽത്ത് ഫെയില്‍.വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രം യഥാര്‍ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പന്ത്രണ്ടാം കാസില്‍ പരാജയപ്പെട്ട് പിന്നീട് ഐപിഎസ് കരസ്ഥമാക്കിയ മനോജ് കുമാര്‍ ശര്‍മയുടെ ജീവിതമാണ് ചിത്രത്തിന് ആധാരമായത്.

Similar Posts