< Back
Entertainment
14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യ ദാസ് വീണ്ടും നായികയാവുന്നു: പള്ളിമണി തിയേറ്ററുകളിലെത്തി
Entertainment

14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യ ദാസ് വീണ്ടും നായികയാവുന്നു: 'പള്ളിമണി' തിയേറ്ററുകളിലെത്തി

Web Desk
|
25 Feb 2023 9:19 AM IST

ഭയപ്പെടുത്തുന്ന ഒരു രാത്രിയിൽ വിജനമായ ഒരിടത്ത് ഒറ്റപ്പെട്ടുപോകുന്ന ദമ്പതികളുടേയും മക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.

നീണ്ട 14 വർഷങ്ങൾക്കുശേഷം നടി നിത്യദാസ് വീണ്ടും നായികയായി വെള്ളിത്തിരയിലെത്തുന്ന ചിത്രം പള്ളിമണി റിലീസിനെത്തി. ശ്വേതാ മേനോൻ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എൽ.എ മേനോൻ പ്രൊഡക്ഷന്റെ ബാനറിൽ ലക്ഷമി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ക്രസന്റ് റിലീസും എൽ.എ മേനോൻ പ്രൊഡക്ഷൻസും ചേർന്നാണ് റിലീസിന് എത്തിക്കുന്നത്.



പൂർണമായും ഒരു സൈക്കോ ഹൊറർ ത്രില്ലറാണ് ചിത്രം. കെ.വി അനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനിൽ ചിത്രശാല ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് രവിയാണ്. കെ.ആർ നാരായണന്റെ വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഭയപ്പെടുത്തുന്ന ഒരു രാത്രിയിൽ വിജനമായ ഒരിടത്ത് ഒറ്റപ്പെട്ടുപോകുന്ന ദമ്പതികളുടേയും മക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.


ദിനേശ് പണിക്കർ ഹരികൃഷ്ണൻ, കൈലാഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജീവ് താമരശ്ശേരിയാണ് കലാസംവിധാനം. ബ്യൂസി ബി ജോൺ: വസ്ത്രാലങ്കാരം, പ്രതീപ് വിതുര: മേക്കപ്പ്, അനന്ദു എസ് വിജയ്: എഡിറ്റിംഗ്, ശാലു പേയാട് സ്റ്റിൽസ്, ജിറേഷ്, പ്രൊജക്ട് ഡിസൈനർ രതീഷ് പല്ലാട്ട്, ജോബിൻ മാത്യു, പ്രൊഡക്ഷൻ മാനേജർ - ദീപു തിരുവല്ലം, മോഷൻ പോസ്റ്റർ ഡിസൈനർ: സേതു ശിവാനന്ദൻ, വാർത്ത പ്രചരണം- സുനിത സുനിൽ, പോസ്റ്റർ ഡിസൈനർ എസ് കെ ഡി ഡിസൈനിംഗ് ഫാക്ടറി. ബി ജി എം റിജോഷ്.



Similar Posts