
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞാറ്റ മലയാള സിനിമയിലേക്ക്
|ജൂൺ 11-ന് എറണാകുളം ക്രൗൺ പ്ലാസയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്
ഏറെ നാളുകളയി അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന ഒരു ചോദ്യത്തിന് ഉത്തരം ആയിരിക്കുന്നു, മലയാളത്തിന്‍റെ അഭിമാനവും, മറക്കാൻ പറ്റാത്ത ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച് പതിറ്റാണ്ടുകളായി മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന രണ്ട് പ്രതിഭകൾ ആയ മനോജ് കെ ജയന്‍റേയും ഉർവശിയുടേയും മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ ), അവരുടെ പാത പിന്തുടർന്ന് മലയാള സിനിമയുടെ തിരുമുറ്റത്തേക്ക്.
ജൂൺ 11-ന് എറണാകുളം ക്രൗൺ പ്ലാസയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലി നിർമിച്ച് നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി (കുഞ്ഞാറ്റ )അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രം ചെയ്തുകൊണ്ട് ആ ചിത്രത്തിലെ നായിക പദവി അലങ്കരിക്കും. നായക സ്‌ഥാനത്ത് സർജാനോ ഖാലിദ്. മലയാളത്തിന്‍റെ മറ്റു ഇഷ്ട താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വൈകാതെ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും നടക്കും.
ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഖ്ബാൽ പാനായികുളം, ആർട്ട്: സജീഷ് താമരശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പിആർഒ: ആതിര ദിൽജിത്ത്