< Back
Entertainment
ഇടവേളയ്ക്ക് ശേഷം ശങ്കര്‍ വീണ്ടും, ഓർമ്മകളിൽ പൂർത്തിയായി
Entertainment

ഇടവേളയ്ക്ക് ശേഷം ശങ്കര്‍ വീണ്ടും, 'ഓർമ്മകളിൽ' പൂർത്തിയായി

ijas
|
8 Jun 2022 7:21 PM IST

ഒരിടവേളയ്ക്കു ശേഷം ശങ്കർ, ഒരു ഡി.ഐ.ജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ ആണ് 'ഓർമ്മകളിൽ'

പ്രീമിയർ സിനിമാസിന്‍റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന 'ഓർമ്മകളിൽ' ചിത്രീകരണം പൂർത്തിയായി. സമ്പന്നതയുടെയും സ്വത്തുക്കളുടെയും ഉയർന്ന വിദ്യാഭ്യാസത്തിന്‍റെയും മടിത്തട്ടിൽ ജീവിക്കുന്ന വീണാ ബാലചന്ദ്രന്‍റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിത പ്രശ്നങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ജീവിത സാഹചര്യങ്ങൾ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഒരിടവേളയ്ക്കു ശേഷം ശങ്കർ, ഒരു ഡി.ഐ.ജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് 'ഓർമ്മകളിൽ'. ജാസി ഗിഫ്റ്റ് മനോഹരമായൊരു ഇംഗ്ലീഷ് ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുജാത മോഹനും ചിത്രത്തിലൊരു മനോഹരഗാനം ആലപിക്കുന്നു.കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.

ശങ്കറിനു പുറമെ, ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ, വിജയകുമാരി , അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ പി എന്നിവർ അഭിനയിക്കുന്നു. ബാനർ-പ്രീമിയർ സിനിമാസ്. രചന, നിർമ്മാണം, സംവിധാനം-എം. വിശ്വപ്രതാപ്. ഛായാഗ്രഹണം-നിതിൻ കെ രാജ്. എഡിറ്റിംഗ് -വിപിൻ മണ്ണൂർ. ഗാനരചന-എം വിശ്വപ്രതാപ്. സംഗീതം-ജോയ് മാക്സ്‌വെൽ. ആലാപനം-ജാസി ഗിഫ്റ്റ്, സുജാത മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ-ജയശീലൻ സദാനന്ദൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-എ.എൽ അജികുമാർ. പശ്ചാത്തലസംഗീതം-സുധേന്ദുരാജ്, കല-ബിനിൽ കെ ആന്‍റണി. ചമയം - പ്രദീപ് വിതുര, കോസ്‌റ്റ്യും - രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ - ടി മഗേഷ്, ഡിസൈൻസ് - വിനീത് വാസുദേവൻ, സംവിധാന സഹായികൾ - ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് - അജേഷ് ആവണി , പി.ആർ.ഒ - അജയ് തുണ്ടത്തിൽ .

Similar Posts