< Back
Entertainment
തിയേറ്ററുകളിൽ ഉത്സവാരവങ്ങൾ തീർക്കാൻ അജഗജാന്തരം; റിലീസ് തീയതി പുറത്തു വിട്ടു
Entertainment

തിയേറ്ററുകളിൽ ഉത്സവാരവങ്ങൾ തീർക്കാൻ 'അജഗജാന്തരം'; റിലീസ് തീയതി പുറത്തു വിട്ടു

Web Desk
|
22 Nov 2021 10:06 PM IST

ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് അജഗജാന്തരം

ആന്റണി വർഗീസ് നായകനായി എത്തുന്ന ടിനു പാപ്പച്ചൻ ചിത്രം ജഗജാന്തരത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബർ 24ന് ചിത്രം തിയേറ്ററിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് അജഗജാന്തരം

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.

സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വവും ചേർന്നാണ്. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്.

Similar Posts