< Back
Entertainment
അന്ന് ബാലതാരം, ഇന്ന് തമിഴകത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍; ആരാണീ നടനെന്ന് മനസിലായോ?
Entertainment

അന്ന് ബാലതാരം, ഇന്ന് തമിഴകത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍; ആരാണീ നടനെന്ന് മനസിലായോ?

Web Desk
|
9 July 2022 2:27 PM IST

30 വർഷങ്ങൾക്ക് മുൻപ് ഒരു തമിഴ് ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് അജിത് വെള്ളിത്തിരയിലെത്തുന്നത്

ലോകം മുഴുവനും ആരാധകരുള്ള താരമാണ് തമിഴ് നടന്‍ അജിത്. ആരാധകര്‍ തല എന്നു സ്നേഹപൂര്‍വം വിളിക്കുന്ന അജിത് സിനിമാലോകത്തെ ജെന്‍റില്‍മാന്‍ കൂടിയാണ്. അജിതിന്‍റെ ഓരോ സിനിമ റിലീസാകുമ്പോഴും വന്‍വരവേല്‍പാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ അജിത് ഇന്ന് തമിഴകത്തിന്‍റെ 'തല' തന്നെയാണ്. ഇപ്പോള്‍ അജിതിന്‍റെ പഴയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തിന്‍റെ ആദ്യ സിനിമയിലെ രംഗങ്ങളാണ് വൈറലാകുന്നത്.

30 വർഷങ്ങൾക്ക് മുൻപ് ഒരു തമിഴ് ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് അജിത് വെള്ളിത്തിരയിലെത്തുന്നത്. എൻ വീട് എൻ കണവർ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കൂട്ടുകാരിക്കൊപ്പം സൈക്കിള്‍ ഉന്തിക്കൊണ്ടുവരുന്ന അജിതിനെയാണ് വൈറലാകുന്ന വീഡിയോയില്‍ കാണുന്നത്. നദിയ മൊയ്തുവും സുരേഷും ഈ സീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

എച്ച്.വിനോദിന്‍റെ എകെ 61 ആണ് അജിതിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. താരത്തിന്‍റെ 61ാമത്തെ ചിത്രം കൂടിയാണിത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോണി കപൂറാണ് നിര്‍മാണം.



Related Tags :
Similar Posts