< Back
Entertainment

Entertainment
നടൻ അജിത്തിന്റെ പിതാവ് അന്തരിച്ചു
|24 March 2023 10:26 AM IST
പാലക്കാട് സ്വദേശിയാണ് പി.സുബ്രഹ്മണ്യം
ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്റെ പിതാവ് പി.സുബ്രഹ്മണ്യം അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. പക്ഷാഘാതവും വാർദ്ധക്യസഹജമായ അസുഖവുമായി ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ് പി സുബ്രഹ്മണ്യം. മോഹിനിയാണ് ഭാര്യ, അനൂപ് കുമാർ,അനിൽ കുമാർ എന്നിവരാണ് മറ്റുമക്കൾ. നടി ശാലിനി മരുമകളാണ്.
ചെന്നൈയിലെ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. സുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ സിനിമാതാരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.