< Back
Entertainment
ബൈക്കിൽ യൂറോപ്പ് ചുറ്റിക്കറങ്ങി അജിത്ത്
Entertainment

ബൈക്കിൽ യൂറോപ്പ് ചുറ്റിക്കറങ്ങി അജിത്ത്

Web Desk
|
20 Jun 2022 6:12 PM IST

അജിത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്

ദക്ഷിണേന്ത്യക്കാരുടെ പ്രിയ താരമാണ് അജിത് കുമാർ. ബൈക്കിൽ ചുറ്റിക്കറങ്ങുകയെന്നത് അജിത്തിന്റെ പ്രധാന ഹോബിയാണ്. താൻ യാത്രാപ്രേമിയാണെന്ന കാര്യം അജിത്ത് തന്നെ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോളിതാ താരം ബൈക്കിൽ യൂറോപ്പ് ചുറ്റിക്കറങ്ങിയെന്ന വാർത്തയും അതിന്റെ ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. അജിത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

അജിത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അവയെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റർ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു.''പാഷൻ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,'' എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്.

സൂപ്പർബൈക്കുകളോട് വലിയ അഭിനിവേശമുള്ള അജിത് കുമാർ പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'വലിമൈ'യുടെ ചിത്രീകരണത്തിന്റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്യുകയുണ്ടായി.

അതേസമയം, വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടൻ അജിത്തും ഒന്നിക്കുന്ന 'എകെ 61' ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ഒരു കവർച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61 എന്നാണ് റിപ്പോർട്ടുകൾ. ബോണി കപൂറാറാണ് ചിത്രത്തിന്റെ നിർമ്മാണം.

Similar Posts